കോട്ടയം: ചുറ്റുപാടുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കളുപയോഗിച്ച് മനോഹരമായ പുൽക്കൂട് നിർമിച്ച് പാമ്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസ്സോസിയേഷൻ.
മാനവരാശിയുടെ രക്ഷയ്ക്കായി പിറന്ന യേശുദേവന്റെ ജനനത്തെ അനുസ്മരിപ്പിച്ച് പള്ളിയങ്കണത്തിൽ തീർത്ത മനോഹരമായ പുൽക്കൂട് കാഴ്ച്ചകാർക്ക് വിസ്മയം ആയിരിക്കുകയാണ്. കാർഡ് ബോർഡ്, കച്ചി, മണ്ണ്, ചിരട്ട, കരി, ഉണക്ക കമ്പുകൾ, അറക്കപൊടി എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം.
യൂത്ത് അസോസിയേഷന്റെ സജീവ പ്രവർത്തകനായ കെ.ആർ രാഹുലിന്റെ നേതൃത്വത്തിൽ 5 ദിവസം കൊണ്ടാണ് നിർമ്മാണം നടത്തിയത്.