പൊൻകുന്നം: ഒരു കിലോ റബറിന് 325 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് എൻ.സി.പി.സംസ്ഥാന സംഘടനാ ജനറൽസെക്രട്ടറി അഡ്വ.കെ.ആർ.രാജൻ. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പൊൻകുന്നത്ത് എൻ.സി.പി.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോബി കേളിയാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ബെന്നി മൈലാടൂർ, പി.എം.താഹ, ബഷീർ തേനംമാക്കൽ, മിർഷാഖാൻ, ബീന ജോബി, അഫ്‌സൽ മഠത്തിൽ, പി.എ.ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു