vikasith
പൊൻകുന്നത്ത് നടന്ന വികസിത് ഭാരത് സങ്കല്പയാത്ര റബ്ബർബോർഡ് മുൻവൈസ്‌ചെയർമാൻ അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്യുന്നു.

പൊൻകുന്നം: കേന്ദ്രസർക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികൾ സമൂഹത്തിലെത്തിക്കുന്നതിനുള്ള വികസിത് ഭാരത് സങ്കല്പയാത്ര ചിറക്കടവ്, മണിമല പഞ്ചായത്തുകളിൽ തുടങ്ങി. പൊൻകുന്നത്ത് റബ്ബർബോർഡ് മുൻ വൈസ്‌ചെയർമാൻ അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ഇ.എം.അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. സുധാദേവി, അഭിലാഷ് ബാബു, രാജു പാമ്പയിൽ, കെ.ജി.കണ്ണൻ, പി.ജി.രാജീവ്കുമാർ, കെ.വി.നാരായണൻ, എസ്.ബി.ഐ.ചീഫ് മാനേജർ എസ്.വീണ, കനറാ ബാങ്ക് മാനേജർ നിഖിൽ രാജൻ പിള്ള എന്നിവർ പ്രസംഗിച്ചു. അലീന ചാക്കോ, മിന്നു ജോൺ എന്നിവർ ക്ലാസുകളെടുത്തു. സി.കെ.കുട്ടൻ എന്ന കർഷകനെ ആദരിച്ചു. ഉജ്വല സ്‌കീമിൽ പാചകവാതക കണക്ഷൻ വിതരണം ചെയ്തു.