protest

കോട്ടയം:താത്ക്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക,തുല്യ ജോലിക്ക് തുല്യവേതനം എന്ന തത്വമനുസരിച്ച് ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക, കരാർ തൊഴിലാളികൾക്കും ശമ്പള പരിഷ്‌ക്കാരങ്ങളിലൂടെ സ്ഥിരം ജീവനക്കാർക്ക് അനുവദിക്കുന്ന വേതനത്തിന് ആനുപാതികമായ വേതനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച് നടക്കും. ഇതിന് മുന്നോടിയായി കനറാ ബാങ്ക്, റീജിയണൽ ഓഫീസ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ്, കേരള ബാങ്ക്, റീജിയണൽ ഓഫീസ്, എന്നീങ്ങനെ ജില്ലയിൽ റീജിയണൽ ഓഫീസ് പ്രവർത്തിക്കുന്ന ബാങ്ക്കളുടെ മേധാവികൾക്ക് ജീവനക്കാർ പ്രകടനം നടത്തുകയും അവകാശപത്രിക സമർപ്പിക്കുകയും ചെയ്തു. ബി.ഇ.എഫ്.ഐ ജോ സെക്രട്ടറി കെ.പി ഷാ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര എസ്. നായർ, എ.കെ. ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ ബിനു, പ്രസിഡന്റ് വി.പി ശ്രീരാമൻ, സി.ബി.എസ്.യു. കേന്ദ്ര കമ്മിറ്റി അംഗം യു.അഭിനന്ദ്, കെ. ജി.ബി.ഒ.യു കേന്ദ്ര കമ്മിറ്റി അംഗം രമ്യാ രാജ്, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.സി റെന്നി, യു.ബി.ഐ.ടി.ഇ.എഫ് ജില്ലാ കൺവീനർ രഞ്ജിനി വിശ്വാസ് തുടങ്ങിയവർ നേതൃത്വം നൽകി.