
പാലാ: സാമ്പത്തിക തട്ടിപ്പുകേസിൽ വിചാരണ നേരിടുന്ന പാലാ എം.എൽ.എ തൽസ്ഥാനം ഒഴിയണമെന്ന് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മറ്റു പൊതുപ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പോലും അവരുടെ രാജി ആവശ്യം ഉന്നയിച്ച കാപ്പൻ, സ്വന്തം പേരിൽ പ്രഥമ ദൃഷ്ട്യാ പരാതി നിലനിൽക്കുന്നതായി പരമോന്നത നീതിപീഠം കണ്ടെത്തിയതിനാൽ എത്രയും വേഗം രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ പാലാ നഗരത്തിൽ പ്രകടനം നടത്തി. സമ്മേളനം എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസ് ടോം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സാജൻ തൊടുക, ടോബിൻ കെ അലക്‌സ്, രാജേഷ് വാളിപ്ലാക്കൽ, ബിജു പാലുപടവൻ, ബൈജു കൊല്ലംപറമ്പിൽ, ജോസുകുട്ടി പൂവേലിൽ, ജെയിംസ് പൂവത്തോലി, സിജോ പ്ലാത്തോട്ടം, സച്ചിൻ കളരിക്കൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ, അജിത് പെമ്പിളകുന്നേൽ, സുജയ് കളപ്പുരക്കൽ, ബിനേഷ് പാറാംതോട്, മാർട്ടിൻ ചിലമ്പൻകുന്നേൽ, ജിഷോ പി. തോമസ്, അജോയ് തോമസ്, റോയ് വണ്ടാനത്ത്, സഞ്ജു പൂവക്കുളം, തുടങ്ങിയവർ പ്രസംഗിച്ചു.