പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിയിൽ പട്ടാപ്പകൽ രണ്ട് സ്ത്രീകൾ വയോധികയുടെ മാല പൊട്ടിച്ചു. വെള്ളൂർ പാറാമറ്റം പൊടിമറ്റത്തിൽ അമ്മിണി ശശിധരന്റെ മാലയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 10 ഓടെ മരുമകൾക്കൊപ്പം ഒ.പി ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിൽക്കവെയാണ് സംഭവം. മാസ്‌ക് ധരിച്ചെത്തിയ രണ്ട് സ്ത്രീകളാണ് ക്യൂവിൽ നിന്നിരുന്ന അമ്മിണിയുടെ മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം മോഷ്ടാക്കൾ ആലാമ്പള്ളി ഭാഗത്തേയ്ക്ക് നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.