മാങ്ങാനം:എസ്.എൻ.ഡി.പി യോഗം 501 ാം നമ്പർ മാങ്ങാനം ശാഖയിൽ പുതുതായി പണികഴിപ്പിച്ച ശ്രീനാരായണ മന്ദിരത്തിന്റെ ഉദ്ഘാടനം 24ന് വൈകുന്നേരം 4ന് നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനവും പ്രാർത്ഥനാമന്ദിരവും ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി സത്യരാജൻ തന്ത്രി ഭദ്രദീപപ്രകാശനം നിർവഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷതവഹിക്കും. തോമസ് ചാഴികാടൻ എം.പി ആദരിക്കൽ ചടങ്ങ് നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മികച്ച കർഷകയെ ആദരിക്കും. യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. ശാഖാ സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ റിപ്പോർട്ട് അവതരിപ്പിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ആശംസപ്രസംഗവും സമ്മാനദാനവും നിർവഹിക്കും. ഇന്ദിര രാജപ്പൻ, ലിനീഷ് ടി.ആക്കളം, വി.ടി സോമൻകുട്ടി, രജനി സന്തോഷ്, സിസി ബോബി, ധനുജ സുരേന്ദ്രൻ, പി.ടി ബിജു, ഷൈനി വർക്കി, എം.ആർ നന്ദുകൃഷ്ണ, ബിനു മറ്റത്തിൽ, എം.സി പുന്നൂസ്, എം.കെ രാധാമണി, കെ.കെ ചന്ദ്രൻ, ശരത് ചന്ദ്രദേവ്, സൗമ്യ സലിൽ, എം.എസ് രതീഷ്‌കുമാർ, വാസിനി സുബാഷ്, അതുൻ പ്രദീപ്, വി.എം വിജയപ്പൻ എന്നിവർ പങ്കെടുക്കും. ക്ഷേത്രം മേൽശാന്തി പ്രശാന്ത് ശാന്തി ഗുരുസ്മരണ നടത്തും. ശാഖാ പ്രസിഡന്റ് എം.ബി അനീഷ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.ടി ബൈജു നന്ദിയും പറയും. തുടർന്ന് ഭരതനാട്യം, ഗാനമേള.