
കോട്ടയം: പനി, ജലദോഷം, കഫം, ശരീര വേദന, സന്ധി വേദന, തൊണ്ടവേദന... ഈ ലക്ഷണങ്ങളുണ്ടെങ്കിൽ അത് കൊവിഡാകാം. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമ്പോൾ ജാഗ്രതാ നിർദേശം നൽകുകയാണ് ആരോഗ്യ വകുപ്പ്.
ഒമിക്രോണും കൊവിഡിന്റെ പുതിയ വകഭദവുമടക്കം പടരുന്ന സാഹചര്യത്തിലാണ് പരിശോധനയും കർശനമാക്കിയത്. വാക്‌സിനേഷൻ നടത്തിയവരെയും നേരത്തെ കൊവിഡ് ബാധിച്ചവരെയും രോഗം വീണ്ടും ബാധിക്കാം. അത്ര അപകടകാരിയല്ലെങ്കിലും പരത്തുന്ന വേഗത വളരെ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ ഉയർന്നു. കഴിഞ്ഞ ആഴ്ച വരെ 10-20 പേരിലായിരുന്നു രോഗം സ്ഥിരീകരിച്ചതെങ്കിൽ ഈ ആഴ്ച മുതൽ 50ന് മുകളിലായി രോഗികളുടെ എണ്ണം. ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഇന്നലെ 75 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
ശ്വാസ കോശരോഗം വർദ്ധിച്ചു
മഞ്ഞു കാലത്ത് ശ്വാസകോശരോഗം വർദ്ധിക്കാറുണ്ടെങ്കിലും ഇക്കുറി നിരക്ക് കൂടുതലാണ്. പനിബാധിച്ച് എത്തുന്നവരിൽ നിശ്ചിത ശതമാനം പേരിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങളാണ് പ്രധാന വെല്ലുവിളി. ശക്തമായ ചുമയും കഫക്കെട്ടും സംസാരിക്കാനാവാത്ത വിധം ശബ്ദമില്ലാതെയും വരുന്നുണ്ട്.
ഈ മാസം രോഗബാധിതർ 592
കൊവിഡ് സ്ഥിരീകരിച്ചാൽ
മുതിർന്നവർ ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം
മൂത്രത്തിലൂടെ വൈറസ് പുറന്തള്ളും
നല്ല പഴങ്ങളും പച്ചക്കറികളും ഇടയ്ക്ക് ഇടയ്ക്ക് കഴിക്കണം
7 മുതൽ 9 മണിക്കൂർ ഉറക്കം നിർബന്ധം
പഞ്ചസാര, കാർബണേറ്റു ചെയ്ത പാനീയങ്ങൾ തുടങ്ങിയ ഒഴിവാക്കണം
പടരാതിരിക്കാൻ
അസുഖമുള്ളവർ പരാമവധി പുറത്തിറങ്ങാതിരിക്കുക
അസുഖം ബാധിച്ചവർ കുറേ നാൾ മാസ്ക് ഉപയോഗിക്കണം
വ്യക്തി ശുചിത്വം ഉറപ്പാക്കണം
മാസ്ക് നിർബന്ധം