ചങ്ങനാശേരി: വാഴപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ 19ാമത് ഭാഗവത സപ്താഹം 24ന് ആരംഭിയ്ക്കും. ഭാഗവത രത്‌നം ഇടുക്കി രാജു ആചാര്യയാണ് യഞ്ജാചാര്യൻ. 24 വൈകുന്നേരം 5 മണിക്ക് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. 51ാം നമ്പർ ശാഖാംഗങ്ങളായ മുതിർന്ന വ്യക്തികളെയും, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരെയും ആദരിയ്ക്കും. കൂടാതെ, സുകൃതം സേവാ നിലയത്തിലെ അംഗങ്ങൾക്കുള്ള അന്നദാനതുക കൈമാറും. 29ന് വൈകുന്നേരം 5 ന് വാഴപ്പള്ളി കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും രുഗ്മിണി സ്വയംവര യാത്ര ആരംഭിയ്ക്കും. 31ന് വാഴപ്പള്ളി മഹാദേവ ക്ഷേത്ര സ്‌നാന ഘട്ടത്തിൽ അവഭൃഥസ്‌നാനം. തുടർന്ന്, ആറാട്ട് ഘോഷയാത്ര. തുടർന്ന്, മഹാപ്രസാദമൂട്ട്.