dhrnaa
അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

അയ്മനം: സപ്ലൈകോ ആവശ്യ സാധനങ്ങളുടെ വില വർദ്ധനയ്ക്കും സാധനങ്ങളുടെ ലഭ്യതക്കുറവിനുമെതിരെ അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിപ്പ് മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, എം.പി ദേവപ്രസാദ്, ശിവരാജപ്പണിക്കർ, ജോബിൻ ജേക്കബ്, ജയിംസ് പാലത്തൂർ തുടങ്ങിയവർ പങ്കെടുത്തു.