
കറുകച്ചാൽ: വണ്ടി പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ സി.ബി.ഐ പുനരന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നപടി സ്വീകരിക്കണമെന്നും കറുകച്ചാൽ അംബേദ്കർ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ സമിതി ചെയർമാൻ അഡ്വ.വി.ആർ രാജു, സെക്രട്ടറി റ്റി.ജെ തങ്കപ്പൻ, വൈസ് ചെയർമാൻ എൻ.കെ അശോകൻ, ട്രഷറർ എം.ജി രാജു, കറുകച്ചാൽ തങ്കപ്പൻ, എം.സത്യശീലൻ, റ്റി.പി മോഹൻ, ബേബി ജോൺ, പഞ്ചായത്ത് അംഗം രാജമ്മ രവീന്ദ്രൻ, സജികുമാർ നെത്തല്ലൂർ എന്നിവർ പങ്കെടുത്തു.