കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഭക്തരുടെ വഴിപാടായുള്ള പുഷ്പാഭിഷേകം 27ന് വൈകിട്ട് 7ന് നടക്കും. ഭക്തർ നൽകുന്ന ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ്, ദേവദാസ് മുണ്ടുചിറ, വിജയൻ റ്റിൻ്റു നിവാസ് എന്നിവരിൽ നിന്ന് ആദ്യസംഭാവന സ്വീകരിച്ച് നിർവഹിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ,മാനേജർ സുരേഷ് വളയംകണ്ടം, മേൽശാന്തി മോനേഷ് ശാന്തി,ദേവസ്വം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.