കോട്ടയം : നെൽകർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും വിപണിയിൽ മികച്ച അരി ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കേരളാ നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ (കാപ്കോസ്) വാഷിക പൊതുയോഗം നാളെ കാപ്‌കോസ് പ്രസിഡന്റ് കെ.എം രാധാകൃഷ്‌ന്റെ അദ്ധ്യക്ഷതിയിൽ നടക്കും.

കോട്ടയം അർബൻബാങ്ക് ഹാളിൽ ചേരുന്ന പൊതുയോഗത്തിൽ സംഘത്തിന്റെ വാർഷികറിപ്പോർട്ടും കണക്കും , അടുത്ത വർഷത്തെ ബജറ്റും ഭാവിപദ്ധതികളും അവതരിപ്പിക്കും.

കിടങ്ങൂർ പഞ്ചായത്തിൽ കാപ്‌കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിൽ നെല്ല് സംഭരണത്തിനായി ഗോഡൗണും, ആധുനികമില്ലും മൂല്ല്യവർദ്ധിത ഉത്പന്നനിർമ്മാണത്തിന് അനുബന്ധ സ്ഥാപനങ്ങളുമായ് . 86 കോടി രൂപയുടെ പദ്ധതി ആരംഭിക്കുകയാണ്. ഇതിനായി ഊരാളുങ്കലുമായി ധാരണാപത്രം ഒപ്പുവെച്ചു.