protest

മുണ്ടക്കയം: പൊലീസിന്റെയും പ്രോസിക്യൂഷ്യന്റെയും അനാസ്ഥമൂലം വണ്ടിപ്പെരിയാറ്റിലെ 6 വയസുകാരിയെ കൊ ലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും, പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബസ്‌ സ്റ്റാൻഡ് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിച്ചു. മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ ജോൺ ആയല്ലൂർമ്യാലിൽ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഇല്ലിക്കൽ ആദ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ചുള്ളിത്തറ, ബെന്നി ചേറ്റുകുഴി, ബി. ജയചന്ദ്രൻ, ബോബി കെ. മാത്യു തുടങ്ങിയവർ പങ്കെടുത്തു.