മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ നൽകുന്നതിനായി അർഹരെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് അദ്ധ്യക്ഷത വഹിച്ചു. സി.വി അനിൽകുമാർ, സുലോചന സരേഷ്, ഷിജി, ജെനീഷ്, റയ്ച്ചാൽ, പ്രസന്ന ഷിബു, പി.എ രാജേഷ്,
ഐ.സി.ഡി.എസ് സൂപ്പർ വൈസർ നിത ജോർജ് എന്നിവർ പങ്കെടുത്തു