പാറത്തോട് അഖില കേരള ചേരമർ ഹിന്ദു മഹാസഭ 994 ാം നമ്പർ പാറത്തോട് ശാഖ കുടുംബസംഗമം നടത്തി. ശാഖാ പ്രസിഡന്റ് എം.ജി.രാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പ്രസിഡന്റ് രാജു കീഴുവാറ്റ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി. കെ. പ്രേമൻ നിർവ്വഹിച്ചു. മഹിളാ സമാജം യൂണിയൻ പ്രസിഡന്റ് ബിന്ദു കൂവപ്പള്ളി, യൂണിയൻ ജോയിന്റ് സെക്രട്ടറി , വി അജയകുമാർ , കെ.കെ.സുകുമാരൻ , തങ്കച്ചൻ കെ.വി , സുധി മോൾ വി .അജയകുമാർ , കെ.വി.സാജി, എന്നിവർ പ്രസംഗിച്ചു