pinamarukil-road

പിണമറുകിൽപ്പടി റോഡ് റീടാർ ചെയ്യണം

എലിക്കുളം: ഈ റോഡ് കണ്ടിട്ട് എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദിക്കരുത്. പഞ്ചായത്ത് വഴിയായ അത്രകണ്ട് ദുരിതമാണ്. മടുക്കക്കുന്ന് ബാങ്ക്പടി പിണമറുകിൽപ്പടി റോഡ് യാത്രക്കാരെ അത്രകണ്ട് വശംകെടുത്തും. യാത്ര പൂർണമായും ദുഷ്കരമെന്ന് യാത്രക്കാരും ഒരേസ്വരത്തിൽ പറയുന്നു. കയറ്റങ്ങളിൽ ഒരു വശം പൂർണമായും ടാറിംഗ് പൊളിഞ്ഞ നിലയിലാണ്. വാഹനങ്ങൾ ഒരുവശത്തുകൂടി മാത്രമാണ് സഞ്ചരിക്കുന്നത്. മറുവശം തീർത്തും തകർന്നതിനാൽ എതിരെ വാഹനങ്ങൾ കടന്നുവന്നാൽ അപകടസാധ്യത കൂടുതലാണ്. അപകടാവസ്ഥ തിരിച്ചറിഞ്ഞ് റോഡ് ഗതാഗതയോഗ്യമാക്കാൻ എലിക്കുളം പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫണ്ടില്ല,​ ടാറിംഗ് വൈകും

റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. ഇതുമാത്രമല്ല പഞ്ചായത്തിലെ വിവിധ റോഡുകൾ തകർന്ന നിലയിലാണ്. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ടാറിംഗ് വൈകുന്നതെന്നാണ് അധികൃതർ വിശദീകരണം. എം.എൽ.എ ഫണ്ടുകൾ കൂടി വിനിയോഗിച്ച് മാത്രമേ അറ്റകുറ്റപ്പണി സാധ്യമാകൂവെന്ന് അധികൃതർ പറയുന്നു.