നെച്ചിപ്പുഴൂർ: ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല സമാപന ഉത്സവം 25 മുതൽ 27 വരെ നടക്കും. 25ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് നാരായണീയപാരായണം, വൈകിട്ട് 5.30ന് ഭരതനാട്യം, 6.30ന് ദീപാരാധന, ഭജന, കളമെഴുത്തുപാട്ട്, 6.45ന് തിരുവാതിരകളി, 7,15ന് നൃത്തം, 8ന് സമ്പ്രദായഭജന. 26ന് വൈകിട്ട് 6.45 ന് സോപാനസംഗീതം, 8.30ന് കഥകളി. 27ന് രാവിലെ 10ന് സർവൈശ്വര്യപൂജ, തുടർന്ന് മഹാപ്രസാദമൂട്ട്, 5.30ന് താലപ്പൊലി ഘോഷയാത്ര, 8ന് ദീപാരാധന, ദീപക്കാഴ്ച, കളമെഴുത്ത് പാട്ട്, 8.30ന് തിരുവാതിരകളി, 9ന് നാടൻപാട്ടും നർമ്മസല്ലാപവും.