കടുത്തുരുത്തി: സമീപവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്ര് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനി കൊടുംതലയിൽ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി സത്യൻ (53) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും യുവാവിന്റെ ബന്ധുവും തമ്മിൽ ഉണ്ടായ വഴക്കിനിടയിൽ യുവാവ് തടസ്സം പിടിച്ചതിലുള്ള വിരോധം മൂലം അജിയും, സത്യനും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടി. എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അജിക്കും,സത്യനും കടുത്തുരുത്തി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.