കോട്ടയം: യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം മടത്തിൽ പറമ്പിൽ അനിൽകുമാർ (മുത്തുപ്പട്ടർ, 33) നെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വീട് കയറി ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.