
കോട്ടയം: ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി അഡ്വ. സി. ജോസ് ഫിലിപ്പ് ചെങ്ങളവൻ (69) നിര്യാതനായി. ക്‌നാനായ ക്രൈസ്തവരും കേരള സമൂഹവും എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭാര്യ: കിഴക്കേ നട്ടാശ്ശേരി നല്ലൂർ കുടുംബാംഗം ജെസ്സി (റിട്ട. ടീച്ചർ, സെന്റ് ആൻസ് ഹൈസ്‌കൂൾ). മക്കൾ: നിതിൻ ജോസ് ഫിലിപ്പ് (കാനഡ), ആർഷ ആൻ ഫിലിപ്പ്. മരുമക്കൾ: നയന സണ്ണി മുളവേലിപ്പുറത്ത് (കാനഡ), ബിറ്റു ബാബു കുളങ്ങര (ചിങ്ങവനം). സംസ്‌കാരം 22ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ.