മുത്തോലി : ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 29ാം സ്‌നേഹവീടിന്റെ താക്കോൽ സമർപ്പണം മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകരയിൽ നാളെ ഉച്ചക്കഴിഞ്ഞ് 3.30ന് നടക്കും. പാലാ ആർ.ഡി.ഒ. ആർ രാജേന്ദ്രബാബു താക്കോൽസമർപ്പണം നിർവഹിക്കും. യോഗത്തിൽ പാളയം പള്ളി വികാരി ഫാ.മാത്യു അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.റ്റി. അഗസ്റ്റിൻ കാവുകാട്ട് സംഭാവനയായി നല്കിയ 5 സെന്റ് സ്ഥലത്താണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മുത്തോലി പഞ്ചായത്തിൽ സ്‌നേഹദീപം പദ്ധതിയിൽ നിർമ്മിച്ച ഏഴാം സ്‌നേഹവീടാണിത്. എട്ടാം സ്‌നേഹവീടിന്റെ നിർമ്മാണം മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.