കടുത്തുരുത്തി: യു.ഡി.എഫ് കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കുറ്റവിചാരണ സദസ് നടന്നു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, നജീബ് കാന്തപുരം, എക്‌സ് എം.പി അഡ്വ.ജോയി എബ്രഹാം, അഡ്വ.എം.ലിജു, ഇ.ജെ ആഗസ്തി, നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായി, അഡ്വ.ടി.ജോസഫ്, തോമസ് കണ്ണന്തറ, ജാൻസ് കുന്നപ്പള്ളി, മേഴ്‌സി ജോൺ, സുനു ജോർജ്, എം.എൻ ദിവാകരൻ നായർ, ന്യൂജന്റ് ജോസഫ്, മിനി മത്തായി, കെ.എം തങ്കച്ചൻ, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, അനിൽകുമാർ കാരയ്ക്കൽ, ജെയിംസ് പുല്ലാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.