ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ്‌തോമസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് ദേശീയ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹെൽത്തിന്റെ ദേശീയ അംഗീകാരം. രാജ്യത്ത് നാല്പതിൽ താഴെ ഹോസ്പിറ്റലുകൾക്ക് മാത്രം ലഭിച്ചിട്ടുള്ള ഇത്തരമൊരു അംഗീകാരത്തിലൂടെ ആശുപത്രിയിലെ എമർജൻസി വിഭാഗം ജില്ലയിലെ ആദ്യ എൻ.എ.ബി.എച്ച് അക്രഡിറ്റഡ് എമർജൻസി വിഭാഗമായി മാറി. ഒന്നരവർഷത്തിലധികമായി തുടർന്ന ഗുണമേന്മ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. എക്‌സിക്യട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ.ഡയറക്ടറുമാരായ ഫാ.ജോഷി മുപ്പതിൽചിറ, ഫാ.ജേക്കബ് അത്തിക്കളം, ഫാ.തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ പ്രൊഫ.ഡോ.എൻ. രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.തോമസ് സക്കറിയ, സിസ്റ്റർ മെറീന,പോൾ മാത്യു, ജിതിൻ ലാൽ എന്നിവർ അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.