വൈക്കം : തോട്ടകം സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ ബാങ്ക് ഹാളിൽ നടത്തും. 26ന് രാവിലെ 11ന് എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും 27ന് രാവിലെ 11ന് ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവുമാണ് നടത്തുക. താൽപര്യമുള്ള കുട്ടികൾ 23ന് ഉച്ചയ്ക്ക് 2ന് മുൻപായി ബാങ്കിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9188794709, 9446962242, 9947349009 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.