വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ചിറപ്പ് ഉത്സവം ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെ ആഘോഷിക്കും. മാർച്ച് 3 നാണ് കുംഭാഷ്ടമി. മഹാ ശിവരാത്രി മാർച്ച് 8നും ആഘോഷിക്കും. ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഉത്സവത്തിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.

ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെ ദ്രവ്യകലശവും 3ന് ഏകാദശരുദ്ര ഘൃത കലശവും നടത്തും. ഉത്സവസമയത്ത് വഴിപാടായി കലാപരിപാടികൾ നടത്താൻ താല്പര്യമുള്ളവർ ജനുവരി 14ന് മുൻപായി ഉപദേശകസമിതി ഓഫിസുമായി ബന്ധപ്പെടണം. ഉത്സവത്തിന്റെ നിധി സമാഹരണ ഉദ്ഘാടനം നാടക നടൻ പ്രദീപ് മാളവികയിൽ നിന്നും സംഭാവന അഡ്മിനിസ്‌ടേറ്റിവ് ഓഫിസർ പി.എസ്.വിഷ്ണു ഏറ്റുവാങ്ങി നിർവഹിച്ചു.