കോട്ടയം: ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാകയുമായി നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നുള്ള ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'സ്‌നേഹബന്ധൻ' പീതാംബരദീക്ഷ യൂണിയൻ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.രാജീവ്,​ വനിതാ സംഘം പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ,സെക്രട്ടറി സുഷമ മോനപ്പൻ വൈസ് പ്രസിഡന്റ് ശ്യാമളവിജയൻ ,കേന്ദ്ര സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശൈലജ രവീന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗംദിലീപ്കുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം എസ് സുമോദ്, സൈബർ സേന ജില്ലാ ചെയർമാൻ ബിബിൻ ഷാൻ ,ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ എന്നിവർ സംസാരിച്ചു.