
ഡിപ്ലോമ കോഴ്‌സ്
ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ഡിപ്ലോമ ഇൻ ബേസിക് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
പരീക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെന്റ്, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി- പ്രൈവറ്റ് രജിസ്‌ട്രേഷൻ, നവംബർ 2023) പരീക്ഷകൾ ജനുവരി 15ന് ആരംഭിക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എഡ് (2022 അഡ്മിഷൻ റഗുലറും സപ്ലിമെന്ററിയും- രണ്ടു വർഷ കോഴ്‌സ്, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 3 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫലം
ബി.എ അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 2 അഡീഷണൽ ലാംഗ്വേജ് സംസ്‌കൃതം- ഫെബ്രുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (ഫാക്കൽറ്റി ഒഫ് സയൻസ്, 2022-2024 ബാച്ച് റഗുലർ, 2021-2023 ബാച്ച് റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.