പാലാ: എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺ ശാഖയുടെ ആദ്യകാല സെക്രട്ടറിയും മീനച്ചിൽ യൂണിയൻ സെക്രട്ടറിയായും ദീർഘകാലം ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്ര സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്ന ഒ.ഇ.കുമാരന്റെ നിര്യാണത്തിൽ പാലാ ടൗൺ ശാഖ അനശോചിച്ചു.
ശാഖാ പ്രസിഡന്റ് പി.ജി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ശാഖ സെക്രട്ടറി ബിന്ദു സജികുമാർ, വൈസ് പ്രസിഡന്റ് നാരായണൻകുട്ടി, കെ. ഗോപി, വിജയൻ കൊടിത്തോട്ടം, സരേഷ് കുഴിവേലിൽ, ബിജു കോട്ടയിൽ, വനിതാസംഘം സെക്രട്ടറി ജയാ വിജയൻ, രമണി പൊട്ടൻപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.