
കോട്ടയം: കീഴുക്കുന്ന് പുളിമൂട്ടിൽ പി.ജെ ഇമ്മാനുവേൽ (കുഞ്ഞ്-66) നിര്യാതനായി. റെയിൽവേ ഗുഡ്‌ഷെഡിലെ ഗോഡൗണിലെ തൊഴിലാളിയാണ്. ഭാര്യ: ഓമന പെരുന്ന പൊട്ടുകുളം കുടുംബാംഗമാണ്. മക്കൾ: ജൂബി, സോന, പരേതയായ പോപ്പി. മരുമക്കൾ: സോണി, ജോജി തൂമ്പുങ്കൽ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കോട്ടയം നല്ലിടയൻ പള്ളിയുടെ കുടുംബകല്ലറയിൽ.