പാലാ: കേരള പൊലീസ് മദമളികിയ ആന പോലെയാണ് പെരുമാറുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാമപുരം സി.റ്റി. രാജൻ പറഞ്ഞു.
മേലുകാവ്, മൂന്നിലവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മേലുകാവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷൻ മാർച്ചിന് സി.ജെ.ബെഞ്ചമിൻ, ഷൈൻ പാറയിൽ, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൽ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, തോമസ് വടക്കൻ, ബിൻസി ടോമി, പ്രസന്ന സോമൻ, ജോസ്‌കുട്ടി വട്ടമറ്റം, ബെന്നി വരിക്കപ്ലാക്കൽ, റോജി കുരുവിള, ജോർജ് വടക്കേവീട്ടിൽ, സുധാകരൻ കെ.കെ, സ്റ്റാൻലി മാണി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്
മേലുകാവ് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി രാമപുരം സി.റ്റി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.