പാലാ: കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്റെയും ആക്രമണത്തിൽ പ്രതിഷേധിച്ച് 23ന് രാവിലെ 10ന് കോൺഗ്രസ് പ്രവർത്തകർ പാലാ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
മുനിസിപ്പാലിറ്റി, കരൂർ, മത്തോലി, കൊഴുവനാൽ, മീനച്ചിൽ, ഭരണങ്ങാനം എന്നീ മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കും.