കുറവിലങ്ങാട്: പണമിടപാട് കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കുശേഷം പൊലീസ് പിടിയിൽ. വെമ്പള്ളി ചേന്നംപ്രായിൽ ജെയിംസ് (60) നെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2006ൽ കോടതി ഇയാൾക്കെതിരെ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേസെടുത്ത് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. പിന്നീട്, ഈ കേസിൽ കോടതി ഇയാൾക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽകഴിയുന്നവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ ഇയാളെ ചെന്നൈയിൽ നിന്നും പിടികൂടുന്നത്. എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐ സുരേഷ് കുമാർ വി, സി.പി.ഒമാരായ മനോജ്, ബിജോയ് മാത്യു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.