അയർക്കുന്നം: എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള അയർക്കുന്നം ബൈബിൾ കൺവൻഷൻ ഇന്ന് അയർക്കുന്നം പയ്യാനിമണ്ഡപം ഹാളിൽ നടക്കും. വൈകിട്ട് 6.30ന് ബിഷപ് ജോഷ്വാ മാർ ഇഗ്‌നാത്യോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. മാത്യു ഊഴികാട്ട് വചനപ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് അരുൺ ജി. ജോർജ്ജും, 7 ന് ബ്രദർ മാത്യുക്കുട്ടി പുതിയിടവും 23ന് അഡ്വ. ജോസ് ചെരുവിലും ഫാ. കുര്യൻ പുതിയപുരയിടവും വചന സന്ദേശം നൽകും. രാത്രി 8.15 ന് ചാണ്ടി ഉമ്മൻ എം.എൽ.എ ക്രിസ്തുമസ് സന്ദേശം നൽകും. 8.30ന് സംയുക്ത ക്രിസ്തുമസ് ആഘോഷം നടക്കുമെന്നും കൺവീനർ ഡോ.എം.സി. സിറിയക്ക് അറിയിച്ചു.