
ചങ്ങനാശേരി: കേരള യൂത്ത് ഫ്രണ്ട് (എം) ചങ്ങനാശേരി നിയോജമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 23 വരെ ചങ്ങനാശേരിയിലെ എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റിയെയും ഉൾക്കൊള്ളിച്ച് കരോൾ നടക്കും.
കെ.എം മാണി കാരുണ്യഭവന നിർമ്മാണ പദ്ധതിയായ സ്വപ്നക്കൂടിലൂടെ ചങ്ങനാശേരിയിലെ ഒരു നിർധന കുടുംബത്തിന് വീട് വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന കരോൾ ഇന്ന് ചങ്ങനാശേരി അഞ്ചുവിളക്കിന്റെ മുൻപിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. കുറിച്ചി പഞ്ചായത്തിൽ കരോൾ സമാപിക്കും. 22ന് മാമൂട് ജംഗ്ഷനിൽ നിന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ ഫ്‌ളാഗ് ഓഫ് ചെയ്യും. റെയിൽവേ ജംഗ്ഷനിൽ സമാപിക്കും. 23ന് പായിപ്പാട് ജംഗ്ഷനിൽ നിന്ന് കേരള കോൺഗ്രസ് (എം) പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും.