പള്ളം: എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിൽ ബാലജനയോഗത്തിന്റെ പ്രവർത്തകയോഗം 23ന് രാവിലെ 10ന് ഗുരുദേവഹാളിൽ നടക്കും. ബാലജനയോഗം പ്രസിഡന്റ് ഗൗതം സജീവ് അദ്ധ്യക്ഷതവഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ, വൈസ് പ്രസിഡന്റ് ടി.കെ റെജിമോൻ, സെക്രട്ടറി പി.എം വിശ്വനാഥൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ബിനു മോഹൻ, വനിതാസംഘം പ്രസിഡന്റ് മഞ്ജു ബിനു, സെക്രട്ടറി മഞ്ജുഷ വിജേഷ് എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി വി.എസ് ശ്രീനന്ദൻ അറിയിച്ചു.