വൈക്കം: എസ്.എൻ.ഡി.പി യോഗം 112ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖയിലെ പശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് തിരുവാതിര ആറാട്ട് മഹോത്സവം നാളെ കൊടിയേറും. വൈകിട്ട് 7നും 7.45 നും മദ്ധ്യേ കൊടിയേറ്റിന് തന്ത്രി കെ.എസ്.കാർത്തികേയൻ പെരുമ്പളം മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 6ന് താലപ്പൊലിവരവ്, 7.30ന് ഡാൻസ്, 8.30ന് ഫ്യൂഷൻ തിരുവാതിര, 8ന് അന്നദാനം. 24ന് 8ന് ശ്രീബലി, 5.30ന് ശ്രീബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടർന്ന് താലപ്പൊലിവരവ്, 7.30ന് കാസർഗോഡൻ തിരുവാതിര, വിളക്കെഴുന്നള്ളിപ്പ്. 25ന് വൈകിട്ട് 8ന് നാടകം, വിളക്കെഴുന്നള്ളിപ്പ്. 26ന് വൈകിട്ട് 4 മുതൽ പകൽപൂരം, ദേശതാലപ്പൊലി, വലിയകാണിക്ക, 7.30ന് നൃത്തസന്ധ്യ, 8.30ന് കൈകൊട്ടിക്കളി, 27 ന് തൃക്കൊടിയേറ്റ് തിരുവാതിരആറാട്ട് മഹോത്സവം. 8ന് ശ്രീബലി, 10.30ന് കുംഭകുടം വരവ്, 12.30ന് മഹാപ്രസാദമൂട്ട്, 7ന് ഗാനമേള, രാത്രി 10.30ന് ആറാട്ടിന് പുറപ്പാട്, 11നും 11.30നും മദ്ധ്യേ ആറാട്ട്.