
കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ജോസഫ് കട്ടക്കയത്തിന്റെ ' കാലം കാത്തുവച്ചത് ' എന്ന പുതിയ പുസ്തകം ഇന്ന് രാവിലെ 11ന് കോടിമത സിറ്റിസൺ ക്ലബ് ഓഡിറ്റോറിയത്തിൽ മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പ്രൊഫ.മാടവന ബാലകൃഷ്ണപിള്ളക്ക് നൽകി പ്രകാശനം ചെയ്യും. ഡോ.നടുവട്ടം സത്യശീലൻ അദ്ധ്യക്ഷനായിരിക്കും. തേക്കിൻകാട് ജോസഫ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെർജി ആന്റണി, വി.ജയകുമാർ, ഹക്കിം നട്ടാശേരി, പഴയിടം മുരളി, ചെറുകര സണ്ണി ലൂക്കോസ്, പി.പി മുഹമ്മദ് കുട്ടി, ജസ്റ്റിൻ ബ്രൂസ്, സേതു, സഖറിയാ കുര്യൻ, വട്ടപ്പലം എന്നിവർ പ്രസംഗിക്കും