കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷവും, വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കലും നാളെ നടക്കും. വൈകിട്ട് 5ന് ക്ലബ്‌ ഓഫീസിൽ നടക്കുന്ന യോഗത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. വള്ളാറ പള്ളി വികാരി ഫാ : മാത്യു കുഴിപ്പള്ളി ക്രിസ്മസ് സന്ദേശം നൽകും. കുമരകം പഞ്ചായത്ത് പ്രസിഡന്റ്‌ ധന്യ സാബു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.കെ ജോഷി, എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ എ.കെ ജയപ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്തംഗം മേഘല ജോസഫ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ആർഷ ബൈജു, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ വി.സി അഭിലാഷ്, വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, കുമരകം 315 ബാങ്ക് പ്രസിഡന്റ്‌ കെ കേശവൻ, 2298 ബാങ്ക് പ്രസിഡന്റ്‌ എ.വി തോമസ്, 1070 ബാങ്ക് പ്രസിഡന്റ്‌ ഫിലിപ്പ് സ്കറിയ എന്നിവർ സംസാരിക്കും. ക്ലബ്‌ സെക്രട്ടറി പി.എസ് രഘു സ്വാഗതവും ക്ലബ്‌ ട്രഷറർ കെ.പി പുഷ്ക്കരൻ നന്ദിയും പറയും.