മുണ്ടക്കയം: മുണ്ടക്കയം സി.എസ്.ഐ ഹോളി ട്രിനിറ്റി ചർച്ചിന്റെ സപ്തരജത ജൂബിലി സമ്മേളനം ഉദ്ഘാടനം 24ന് ഹോളി ട്രിനിറ്റി സി.എസ്.ഐ ദേവാലയത്തിൽ നടക്കുമെന്ന് ജൂബിലി കമ്മറ്റി ഭാരവാഹികളായ ജോൺ ഐസക്ക്, കൺവീനർ ബോബിനാ മാത്യു എന്നിവർ
അറിയിച്ചു. രാവിലെ 11ന് ഇടവകപ്പട്ടക്കാരൻ ജോൺ ഐസകിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജൂബിലി സമ്മേളനം മധ്യകേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് ഡോ: മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കേരള മഹാഇടവക മുൻ ബിഷപ്പ് റൈറ്റ് ഡോ: കെ ജി ദാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തും. ജൂബിലി സെക്രട്ടറി ആശാ ബിനു പ്രോജക്ട് അവതരണം നടത്തും. സപ്ത രജത ജൂബിലി പ്രോജക്ടുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ജൂബിലി ലോഗോ പ്രകാശനം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും നിർവഹിക്കും.