ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും ജീവൻ രക്ഷ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയും ചേർന്ന് വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും നൽകി. ചാണ്ടി ഉമ്മൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം എച്ച്.ഒ.ഡി ഡോ.റ്റിജി തോമസ് ജേക്കബ് കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ചു. ജീവൻ രക്ഷ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ്, സെക്രട്ടറി അരവിന്ദാക്ഷൻ നായർ, കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ, വിനോദ് സെബാസ്റ്റ്യൻ, എം.സി.ചെറിയാൻ എന്നിവർ പങ്കെടുത്തു.