എരുമേലി: കണമലയിൽ ലോറിയും തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർക്കും പരുക്കുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 5.45 ഓടെ കണമല അട്ടിവളവിന് താഴെയായിരുന്നു അപകടം. കരിക്കുമായി പമ്പയ്ക്ക് പോയ ലോറിയും തീർത്ഥാടകരുമായി എരുമേലിയ്ക്ക് വരികയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.ബസിന്റെ മദ്ധ്യഭാഗത്താണ് ലോറി ഇടിച്ചത്. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗങ്ങളായ സനല രാജൻ, മറിയാമ്മ ജോസഫ് , പഞ്ചായത്ത് അസി: സെക്രട്ടറി ജയ് മോൻ, ഓഫീസ് അസി.അനുരാജ് , നാട്ടുകാർ, എരുമേലി പൊലീസ്, ഫയർ ഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രിയിലും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.