കങ്ങഴ:പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് മണ്ഡല മഹോത്സവവും മുട്ടിറക്കൽ പൂജയും 27ന് നടക്കും. ചലച്ചിത്രതാരം നന്ദകിഷോർ അഗ്‌നി പ്രോജ്വലന കർമ്മം നിർവഹിക്കും. കോട്ടയം ജില്ല ആശുപത്രി ആർ.എം.ഒ ഡോ. ആശ പി.നായർ മുട്ടിറക്കൽ കർമ്മത്തിന്റെ ആദ്യ നാളികേരം ഉടച്ച് പ്രശ്‌ന ചിന്തനങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ഭക്തർക്ക് മുട്ടിറക്കൽ പൂജ നടത്താം. പുലർച്ചെ പരദേവതാ പൂജ, വിഘ്‌നേശ്വര പരാശക്തി പൂജ, കലശാഭിഷേകം,വിഘ്‌നേശ്വരന് നാളികേരം ഉടയ്ക്കൽ തുടർന്ന് സർവ്വ ദോഷ നിവാരണത്തിനായി മുട്ടിറക്കൽ പൂജ, മഹാപ്രസാദമൂട്ട്. ഉച്ചകഴിഞ്ഞ് അയ്യപ്പ സ്‌തോത്ര ജപം, ശരണ മന്ത്രഘോഷയജ്ഞം, വൈകിട്ട് 6ന് മഹാദീപാരാധന, ദീപക്കാഴ്ച തുടർന്ന് ഭദ്രവിളക്ക് കർമ്മസ്ഥാനം ഭക്തജന സമിതിയുടെ ഭജൻസ് എന്നിവ നടക്കും. ചടങ്ങുകൾക്ക് കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.