
മുണ്ടക്കയം : നിയന്ത്രണംവിട്ട സ്‌കൂട്ടർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിവാനിൽ ഇടിച്ച് യുവാവ് മരിച്ചു. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെഫിൻ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വടകരയോലിൽ തോമസിന്റെ മകൻ നോബിൾ (17) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 ഓടെ എരുമേലി റൂട്ടിൽ കണ്ണിമല എസ് വളവിന് സമീപമായിരുന്നു അപകടം. യുവാക്കൾ മുണ്ടക്കയത്തു നിന്നും മഞ്ഞളരുവി ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ജെറിൻ മരിച്ചു.