വൈക്കം: ഉദയനാപുരം മോഴുവള്ളി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും പൊങ്കാല സമർപ്പണവും 24 മുതൽ ജനുവരി 1 വരെ നടക്കും. ചടങ്ങിന്റെ ദീപ പ്രകാശനം 24ന് വൈകിട്ട് 5 ന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. വൈക്കം വിജയകുമാറാണ് യജ്ഞാചാര്യൻ. 25 നാണ് രുഗ്മിണി സ്വയംവര ഘോഷയാത്ര . പൊങ്കാല സമർപ്പണം ജനുവരി 1 ന് രാവിലെ 10ന് നടക്കും.