ചങ്ങനാശേരി:ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ നവകേരള സദസ് വിജയമാക്കുന്നതിന് സഹകരിച്ച ജനങ്ങളെയും സ്‌പോൺസർമാരെയും ക്ഷണിതാക്കളെയും താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന നിയോജകമണ്ഡലം സംഘാടകസമിതി യോഗം അഭിനന്ദിച്ചു.
4626 പരാതികളാണ് ലഭിച്ചത്. എൽ.ആർ തഹസിൽദാർ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ജില്ലാ തലത്തിൽ തീർപ്പാക്കാവുന്ന പരാതികൾ ജനുവരി 12 നുള്ളിൽ തീർപ്പാക്കി പരാതിക്കാർക്ക് മറുപടി നൽകും. ബാക്കിയുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കും.
നവകേരള സദസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.ബി കോളേജ് മൈതാനത്തിനുണ്ടായ കേടുപാടുകൾ അടിയന്തിരമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബി, വൈസ്ചെയർമാൻ മാത്യൂസ് ജോർജ്, എ.വി റസൽ, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ ടി.ഐ വിജയസേനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പൻ, സുജാത സുശീലൻ, കെ.ഡി സുഗതൻ, പി.എ നിസാർ,അഡ്വ.കെ.മാധവൻപിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ,കുര്യൻ തൂമ്പുങ്കൽ, അഡ്വ.പി.എ നസീർ, ലിനു ജോബ്, ബാബു തോമസ്, പി.ആർ ഗോപാലകൃഷ്ണപിള്ള, കെ.രഞ്ജിത്ത്, സജി ആലുംമ്മൂട്ടിൽ എന്നിവർ പങ്കെടുത്തു.