ambika

പാലാ: പഴയ തലമുറയുടെ മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള ജിവിതശൈലി കുട്ടികൾ പിന്തുടരണമെന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടന്ന ഗ്രാന്റ് പേരന്റ്‌സ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

മുത്തശ്ശൻമാരെയും മുത്തശ്ശിമാരെയും ആദരിക്കുന്ന ഇത്തരം പരിപാടികൾ അഭിനന്ദാർഹമാണെന്നും കളക്ടർ ചൂണ്ടിക്കാട്ടി. കുട്ടികൾ മുതിർന്ന തലമുറയുടെ പാദപൂജ ചെയ്തുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. കുട്ടികളും, അമ്മമാരും അദ്ധ്യാപികമാരും അവതരിപ്പിച്ച തിരുവാതിരകളിയും തിരുവാതിര പുഴുക്കു വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ലളിതാംബിക ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ലതികാ ബിജു, രോഹിണി കെ.ജി, പ്രമീളാ രാജേഷ്, അഖിലാ അരുൺ ദേവ്, ദൃശ്യാ എസ്, ഹൃദ്യാ എസ് തുടങ്ങിയവർ പ്രസംഗിച്ചു.