
നെടുംകുന്നം: ഭാരതീയ ജന്‍ ഔഷധികേന്ദ്രം നെടുംകുന്നത്ത് പി.എച്ച്.സിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഭദ്രദീപം കൊളുത്തി. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന ആദ്യവില്പന നിര്‍വഹിച്ചു. ഇന്‍ഷ്വറന്‍സ് വിതരണം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ നിര്‍വഹിച്ചു. ജോ ജോസഫ്, വീണ ബി.നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.