mahila

ചങ്ങനാശേരി: വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ വിട്ടയച്ച സംഭവത്തിൽ മഹിളാ മോർച്ച ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ബി.ജെ.പി മേഖലാ ഉപാദ്ധ്യക്ഷൻ എൻ.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു മുരുകന്റെ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജിതാ ദിലീപ്, മണ്ഡലം ജനറൽ ഗിരിജാ ബാലകൃഷ്ണൻ, സെക്രട്ടറി കലാ അനിൽകുമാർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി രാജേശ്വരി പൈ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ പ്രസന്നൻ, കെ.കെ സുനിൽ, കെ.ആർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.