
തൃക്കൊടിത്താനം:മദ്ധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കൊടിത്താനം പാടത്തുംകുഴി പുതുപ്പറമ്പില്‍ കൊച്ചുമോന്‍ (രതീഷ്,37) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്തെ ഷാപ്പിലായിരുന്നു സംഭവം. മദ്ധ്യവയസ്‌കനോട് മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഷാപ്പില്‍ വച്ച് മദ്ധവയസ്‌കനുമായി വാക്കുതര്‍ക്കമുണ്ടാകുകയും ഇരുമ്പ് പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.ഇയാള്‍ തൃക്കൊടിത്താനം സ്റ്റേഷനില്‍ മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കി.